പെണ്ണായി വളരട്ടെ ഞാന്‍ | ഷീബ അമീര്‍ | FOUNDER OF SOLACE

ആൾക്കുട്ടത്തിൽ നിന്റെ വിരൽതുമ്പ് എനിക്ക് നിഷേധിക്കുക…
എല്ലിൽ കുത്തുന്ന വറ്റ് എന്നെ ഊട്ടാതിരിക്കുക.
പെണ്ണായി വളരട്ടെ ഞാന്‍.
ഷീബേച്ചിയുടെ ഈ വരികളിലൂടെയാണ് ആ ജീവിതത്തിന്റെ വഴികളിലേക്ക് ഞാന്‍ യാത്ര തുടങ്ങുന്നത്.
ഒന്നര മണിക്കൂര്‍ നേരം കടന്നു പോയത് എങ്ങനെയെന്ന് എനിക്കറിയില്ല. അത്രമേൽ ആർദ്രമായി എന്നെ കൊണ്ടുപോവുകയായിരുന്നു ആ വഴികൾ. നീലുവിൻ്റെ അമ്മയില്‍ നിന്ന്
സൊലസ് എന്ന സാമൂഹിക നന്മയുടെ ആവിർഭാവം മുതല്‍ അതിന്റെ അവസാനമെന്ന സ്വപ്നം വരെ അത് കടന്നു പോകുന്നു.
മൂവായിരത്തിലേറെ കുട്ടികളുടെ ജീവിതത്തെ നിർണ്ണയിക്കുന്നതിൽ സൊലസിന്റെ പങ്ക് കണക്കുകള്‍ക്കുമപ്പുറത്താണ്. എന്നാല്‍ അതിലേക്ക് എത്തിചേർന്ന ജീവിതം പകർന്നു തന്നതൊന്നും ചെറുതല്ല. Intuition talks podcast ലെ ആദ്യ സ്ത്രീ അതിഥി എന്ന് ഞങ്ങള്‍ ഷീബേച്ചിയെ വിശേഷിപ്പിക്കുന്നു. പക്ഷേ, ഷീബേച്ചി പൂർണ്ണമായും ഒരു വേർത്തീരിവുകളില്ലാത്ത മനുഷ്യനായി സംസാരിക്കുന്നു.

ഈ സംഭാഷണം കേൾക്കുക
അത് നിങ്ങളുടെ ജീവിതത്തെയും പ്രചോദിപ്പിക്കുന്നതായിരിക്കും
Team INTUITION. ❤️


Leave a Reply

Your email address will not be published. Required fields are marked *