ഒഴുകുന്ന ജീവിതം | ഷൗക്കത്ത്

ഷൗക്കത്ത്,ഗുരു നിത്യചൈതന്യയതിയുടെ കൂടെ കുറച്ചു കാലം ജീവിച്ചു . ഗുരുവിനൊപ്പം പൗരസ്ത്യവും പാശ്ചാത്യവുമായ ദർശനങ്ങളെ അടുത്ത് പരിചയിച്ചു. മനശാസ്ത്രം , വിദ്യാഭ്യാസ ദർശനം , പാരൻ്റിംഗ്, കൗൺസിലിംഗ് തുടങ്ങി ജീവിത സ്പർശിയായ വിഷയങ്ങളെ ഗുരുവിൽ നിന്ന് അടുത്തറിഞ്ഞു. ഈ വിഷയങ്ങളിൽ പ്രഭാഷണങ്ങൾ നടത്തി മനുഷ്യരുടെ ചേർത്തുനില്ക്കലുകളെ പ്രോത്സാഹിപ്പിക്കുന്നു. വളരെ ലളിതമായ ഭാഷയിൽ കഠിനമായ വിഷയങ്ങളെ പുസ്തകങ്ങളില്‍ ഷൗക്കത്ത് അവതരിപ്പിക്കുന്നു . നല്ലൊരു യാത്രികനായ ഇദ്ദേഹത്തിൻ്റെ ഹിമാലയം യാത്ര വിവരണത്തിന് കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചു. നാരായണഗുരു, നടരാജഗുരു, ഗുരു നിത്യ എന്നീ ഗുരുക്കന്മാരുടെ ജീവിതവും ദർശനവും പറയുന്ന ഗുരുത്രയം എന്ന പേരിലുള്ള മൂന്ന് വാല്യം വരുന്ന പുസ്തകത്തിൻ്റെ രചനയിൽ ആണ് ഇപ്പോൾ.

ഈ എപ്പിസോഡിൽ നമ്മൾ ഒഴുകുന്ന ജീവിതം എന്താണെന്ന് ചർച്ച ചെയ്യുന്നു. ഈ സംഭാഷണത്തിൽ ലളിതവും ധ്യാനാത്മകവുമായ ജീവിതത്തിലേക്ക് എങ്ങനെയാണ് അലിയുന്നതെന്നറിയാം. തനിക്ക് അകത്തും പുറത്തുമുള്ള പ്രകൃ തത്തെ തിരിച്ചറിയാൻ ഈ അന്വേഷണത്തിലൂടെ സാധ്യമാകുന്നു.

ഷൗക്കത്ത് സഹജോത്സു എന്ന FB പേജില്‍ അദ്ദേഹത്തെ പിന്തുടരാം.

നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും Academy of Intuition എന്ന Facebook പേജിലും. Subabu Silence എന്ന പേജിലും അറിയിക്കാം. Intuitionacademy.in@gmail.com എന്ന email ലും ഞങ്ങളെ ബന്ധപ്പെടാം. ഞങ്ങള്‍ അത് പ്രതീക്ഷിക്കുന്നു. AcademyofIntuition.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക ഞങ്ങളെ കൂടുതല്‍ അറിയുക. നമുക്ക് ആശയങ്ങളുടെ വർത്തമാനം തുടരാം. സ്നേഹത്തോടെ

Team INTUITION. ❤️


Leave a Reply

Your email address will not be published. Required fields are marked *